എഡിറ്റര്‍
എഡിറ്റര്‍
നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച മോദി സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ അസംബന്ധമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 31st May 2017 6:59pm

ന്യൂദല്‍ഹി: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയത് സംബന്ധിച്ചുള്ള നരേന്ദ്രമോദിസര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ അസംബന്ധമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ ഏറ്റവും അധികം ബാധിച്ചത് പാവപ്പെട്ട കുടുംബങ്ങളെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


Also Read: ആര്‍.എസ്.എസ് പരിപാടിയെന്ന് അറിഞ്ഞിരുന്നില്ല; പങ്കെടുത്തത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ക്ഷണിച്ചതുകൊണ്ട്: വിശദീകരണവുമായി കെ.യു അരുണന്‍


ഇന്ത്യയിലെ വികസനം സംബന്ധിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചെറുകിട വ്യാപാരം, കൃഷി, നിര്‍മ്മാണമേഖല പോലുള്ള അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം പേരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് രഹിത ഇടപാടുകളിലേക്ക് മാറാന്‍ സാധിക്കാത്തവരാണ് ഇവരില്‍ ഭൂരിഭാഗവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Don’t Miss: ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനാണ് അസാധാരണമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് നോട്ടുകള്‍ നിരോധിച്ച തീരുമനം അറിയിച്ചത്. ഇതേ തുടര്‍ന്ന് മാസങ്ങളോളമാണ് രാജ്യത്തെ ജനങ്ങള്‍ വലഞ്ഞത്. എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുന്നതിനിടെ നൂറിലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു.


Also Read: ‘എന്നും ശരിക്കൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിച്ചവരാണ് മലയാളികള്‍; ഉദാഹരണങ്ങളിതാ’; കേരളത്തെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമം


മികച്ച തീരുമാനമാണ് നോട്ട് അസാധുവാക്കല്‍ എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തീരുമാനം ഉത്തേജനം നല്‍കുമെന്നുമായിരുന്നു ബി.ജെ.പിക്കാരുടെ പ്രചരണം. എന്നാല്‍ തീരുമാനം പ്രതികൂലമായ ഫലമാണ് ഉണ്ടാക്കുക എന്ന് അന്നേ പലരും പറഞ്ഞിരുന്നു. ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് ഇക്കാര്യം സാധൂകരിക്കുന്നതണ്.

Advertisement