ലണ്ടന്‍: കടപ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്പ് പോരുതുമ്പോള്‍ മറ്റൊരു ഭീകരമായ കാലഘട്ടത്തിലൂടെയാണ് നാം നീങ്ങുന്നതെന്ന് ലോക ബാങ്ക് മേധാവ് റോബേര്‍ട്ട് സിയോലിക്കിന്റെ മുന്നറിയിപ്പ്. യൂറോസോണിലെ പരമാധികാര രാഷ്ട്രങ്ങള്‍ നേരിടുന്ന കട പ്രതിസന്ധിയാണ് അമേരിക്കന്‍ ക്രഡിറ്റ് റേറ്റിംങ് കുറഞ്ഞതിനേക്കാള്‍ ഭീകരമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പുതിയൊരു സാമ്പത്തികമാന്ദ്യത്തിന്റെ തുടക്കത്തിലാണ് നമ്മളിപ്പോള്‍. 2008ലേതിനു സമാനമായ ഒന്നാവില്ല ഇത്.’ – പുതിയ ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സിയോലിക്ക് അഭിപ്രായപ്പെട്ടു.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും വേഗത്തില്‍ കരകയറാനുള്ള ലോകത്തിന്റെ ശ്രമങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചകളായി പരാജയപ്പെട്ടിരിക്കുകയാണ്. പുതിയതും പണ്ടെത്താക്കാള്‍ ഭീകരവുമായ അവസ്ഥയിലേക്കാണ് ഇപ്പോഴെത്തിച്ചേര്‍ന്നിട്ടുള്ളത്. മിക്ക വികസിത രാജ്യങ്ങളും അവരുടെ മോണിറ്ററി പോളിസിയും ഫിസിക്കല്‍ സ്‌പെയ്‌സും കഴിയുന്നത്ര അയഞ്ഞതാക്കുകയാണ് ചെയ്തതിട്ടുള്ളത്. ഇതാണ് ഇത്രവലിയ പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

യൂറോസോണിന്റെ ഘടനയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇപ്പോള്‍ ലോകനേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണവും ഇതാണ്. സ്‌പെയിനിന്റെയും ഇറ്റലിയിലും സാമ്പത്തിക നില കുറച്ചുമെച്ചമാണ്. എന്നാല്‍ മറുവശത്ത് പോര്‍ച്ചുഗലിലും ഗ്രീസിലും കടം ഇരട്ടിയായിരിക്കുകയാണ്. കടപ്രതിസന്ധിയെത്തുടര്‍ന്ന് ഫ്രഞ്ച് ക്രഡിറ്റ് റേറ്റിംങ് ഇടിഞ്ഞു എന്ന ഊഹാപോഹങ്ങളെ തുടര്‍ന്നാണ് ഈ ആഴ്ച മാര്‍ക്കറ്റ് ഇടിഞ്ഞത്. ഇതിന്റെ തുടക്കം ഗ്രീസിലായിരുന്നു. ഇപ്പോള്‍ സ്‌പെയിനിലും ഇറ്റലിയിലും സാമ്പത്തിക നിലയ്ക്ക് ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. അതിനും കാരണം ഗ്രീസാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോസോണിലെ വന്‍ സാമ്പത്തിക ശക്തികളായ ജര്‍മ്മനിക്കും സ്‌പെയിനിനും അവരുടെ വന്‍ ക്രഡിറ്റ് റേറ്റിംങ് കുറയ്ക്കാതെ യൂറോസോണിലെ മറ്റ് രാജ്യങ്ങളെ സഹായിക്കാനാകുമോ എന്നാണ് നിക്ഷേപകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ജൂലൈ 21ന് ബ്രസല്‍സില്‍ വച്ച് ഉറപ്പുനല്‍കിയ ഗ്രീസ് സംരക്ഷണ പദ്ധതിപ്രകാരമുള്ള നടപടികള്‍ എടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍ ഗ്രീസിന് വീണ്ടും ഫണ്ട് അനുവദിക്കുന്നതിനെതിരെ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍കെലിനെ പാര്‍ലമെന്റ് സ്പീക്കര്‍ നോബേര്‍ട്ട് ലാമെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുരിദാശ്വാസ ബജറ്റായി 45.5 ബില്യണ്‍ യൂറോ ഗ്രീസിന് നല്‍കാന്‍ ഇറ്റാലിയന്‍ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇറ്റലിയുടെ ഈ ദുരവസ്ഥ യൂറോ ബോണ്ടുകള്‍ കാരണമുണ്ടായതാണെന്ന കുറ്റപ്പെടുത്തലുമായി ധനമന്ത്രി ഗ്വാലിയോ ട്രമോന്റി രംഗത്തെത്തിയിട്ടുണ്ട്.