ലണ്ടന്‍: 19ാമത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ലണ്ടനിലെ വെംബ്ലി അറീനയില്‍ തുടക്കമായി. വെംബ്ലിയിലെ ഒളിംപിക്‌സ് വേദിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാലാം സീഡ് ഇന്‍ഡൊനീഷ്യയുടെ തൗഫിക്   ഹിദായത്തിന് വിജയം. 21-10, 21-14 എന്ന സ്‌കോറിനായിരുന്നു എതിരാളിയായ കാരില്ലോക്കെതിരെ മുന്‍ ലോക, ഒളിംപിക് ചാംമ്പ്യനായ തൗഫിക്കിന്റെ ജയം.

ഉച്ചക്ക് ശേഷം നടന്ന മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം മലേഷ്യയുടെ ലീ ചോങ് വീയും വിജയിച്ചു. ഓണ്‍സുക്കിനെതിരെ 21-15, 21-17 നായിരുന്നു മലേഷ്യന്‍താരത്തിന്റെ വിജയം. മുപ്പത് മിനിട്ടുനുള്ളില്‍ എതിരാളിയെ കീഴടക്കി മലേഷ്യന്‍ താരം രണ്ടാം റൗണ്ടില്‍ കടന്നു.

പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാമും, ഡബിള്‍സില്‍ മലയാളികളായ സനേവ് തോമസ്, രൂപേഷ് കുമാര്‍ സംഖ്യവും, പ്രണവ് ചോപ്ര, തരുണ്‍ കോന സംഖ്യവും ഇന്ന് മത്സരിക്കുന്നുണ്ട്. വനിതാ ഡബ്ബിള്‍ ജ്വാലാ ഗുട്ട, അശ്വനി പൊന്നപ്പ സംഖ്യവും ഇന്ത്യക്കായി ഇന്ന് കോര്‍ട്ടിലിറങ്ങുന്നുണ്ട്.