ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ പെരിസ്‌കോപ്പ് കല്‍പ്പാക്കം റിയാക്ടറില്‍. കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് നിര്‍മ്മിച്ച ഈ പെരിസ്‌കോപ്പിന് 10 മീറ്റര്‍ നീളമുണ്ട്.

3.9കോടി രൂപ ചിലവഴിച്ച് ഈ പെരിസ്‌കോപ്പ് നിര്‍മ്മച്ചത്. വിഷ്വല്‍ എഡ്യുക്കേഷന്‍ എയ്ഡ്‌സ് ലിമിറ്റഡിന്റെ സഹായത്തോടെ നിര്‍മ്മിച്ച ഈ പെരിസ്‌കോപ്പ് ഭാരതീയ നാഭികിയ വിദ്യൂത് നിഗത്തിന് കൈമാറി. ഏകദേശം രണ്ട് വര്‍ഷമെടുത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ പെരിസ്‌കോപ്പായ ഇതിനെ റിയാക്ടറുകള്‍ക്കുള്ളിലെ വസ്തുക്കളെ കാണാന്‍ സഹായിക്കുന്ന പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡറായി ഉപയോഗിക്കാമെന്ന് ഐ.ജി.സി.എ.ആര്‍ ഡയറക്ടര്‍ എസ്.സി ചേതല്‍ പറഞ്ഞു.