തമിഴിലെ പ്രശസ്ത സംവിധായകന് മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ ശ്രുതി അഭിനയിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.
ഒരാഴ്ച്ച മുമ്പ് മണിരത്നത്തിന്റെ ടീം ശ്രുതിയെ കണ്ടിരുന്നുവെന്നും പടത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം ശ്രുതി പ്രകടിപ്പിച്ചുവെന്നുമാണ് കേള്‍ക്കുന്നത്.
അതേസമയം മണിരത്നം ചിത്രത്തില്‍ അഭിനയിക്കുന്നതിനെ സംബന്ധിച്ച് ശ്രുതി ഹാസന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ മണിരത്നത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണെന്ന് ശ്രുതി പറഞ്ഞു.
നാലോളം ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ ശ്രുതി. നാഗാര്‍ജുന, ഫഹദ് ഫാസില്‍, ഐശ്വര്യ റായ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.