എഡിറ്റര്‍
എഡിറ്റര്‍
ദിവ്യാ ഉണ്ണി വീണ്ടും വെള്ളിത്തിരയില്‍; സജീവമാകില്ല
എഡിറ്റര്‍
Friday 26th October 2012 12:45pm

ഇന്നലകളുടെ താരമായിരുന്ന ദിവ്യാ ഉണ്ണി വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നു. മമ്ത മോഹന്‍ദാസ് അഭിനയിക്കുന്ന മുസാഫിര്‍ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ തിരിച്ച് വരുന്നത്.

Ads By Google

ശോഭനയോടൊപ്പം ചിത്രത്തിലെ ചില ക്ലാസിക്കല്‍ ഡാന്‍സ് രംഗങ്ങളില്‍ മാത്രമേ ദിവ്യയുള്ളൂ. ഇത് തന്റെ സിനിമയിലേക്കുള്ള തിരിച്ച് വരവല്ലെന്നും സിനിമയിലേക്ക് വീണ്ടും തിരിച്ച് വരുന്നതിനെക്കുറിച്ച് തനിക്ക് ഉറപ്പില്ലെന്നും ദിവ്യാ ഉണ്ണി പറഞ്ഞു.

താനിപ്പോള്‍ അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ദിവ്യയുമായി നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചെന്ന് ചലച്ചിത്രതാരം മമ്ത മോഹന്‍ദാസ് പറഞ്ഞു.

സിനിമാമേഖലയില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും സ്ത്രീ പ്രാധാന്യത്തെക്കുറിച്ചുമാണ് തങ്ങള്‍ സംസാരിച്ചതെന്ന് മമ്ത വ്യക്തമാക്കി. വളരെക്കുറച്ച് മാത്രം സംസാരിക്കുന്ന സ്ത്രീയാണ് ദിവ്യയെന്നും മമ്ത പറഞ്ഞു.

Advertisement