എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രീയ വിദ്യാലയങ്ങളിലും ഇനി പ്രവൃത്തിദിനം അഞ്ചാക്കുന്നു
എഡിറ്റര്‍
Thursday 30th August 2012 10:47am

മുംബൈ: കേന്ദ്രീയ വിദ്യാലയങ്ങളിലും പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി പരിമിതപ്പെടുത്തിയേക്കും. മറ്റ് വിദ്യാലയങ്ങളുടെ മാതൃകയില്‍ ശനിയാഴ്ച കൂടി അവധി നല്‍കി ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങളാക്കുന്നതിന് അധികൃതര്‍ നീക്കം ആരംഭിച്ചുകഴിഞ്ഞു.

Ads By Google

കുട്ടികള്‍ക്ക് സ്വന്തം നിലയിലുള്ള പഠനത്തിന് കൂടുതല്‍ സമയം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അക്കാദമിക്ക് പുറത്തുള്ള കാര്യങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സമയം ചിലവിടാനും അവരവരുടെ കഴിവ് വികസിപ്പിക്കാനും സൗകര്യം നല്‍കുക എന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്.

പുതിയ മാറ്റം പ്രകാരം രാജ്യത്താകമാനമുള്ള 10 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇതിലൂടെ ശനിയും, ഞായറും ഉള്‍പ്പെടെ രണ്ട് അവധി ദിവസം ആഴ്ചയില്‍ ലഭിക്കും.

കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്രീയ വിദ്യാലയ സംഗതന്റെ യോഗം ശനിയാഴ്ച അവധി ദിനമാക്കുന്ന കാര്യം ചര്‍ച്ചചെയ്തു. രാജ്യത്തിന് പുറത്ത് ഇറാന്‍, മോസ്‌കോ, കാഠ്മണ്ഡു എന്നിവിടങ്ങളിലെല്ലാം കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാണ്.

Advertisement