Categories

ദേശീയ പൊതുപണിമുടക്ക് പൂര്‍ണ്ണം

panimudaku

തിരുവനന്തപുരത്ത് യാത്രക്കാരെ സഹായിക്കുന്ന പോലീസ് വാഹനം

ചിത്രങ്ങള്‍: രാംകുമാര്‍

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ്യൂനിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്് പൂര്‍ണ്ണം. റെയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളിലും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കു ചേരുന്നുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പണിമുടക്ക് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരമായിരിക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അവകാശപ്പെട്ടു. ബാങ്കുകളുടെ യൂണിയനുകളും മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളും പണിമുടക്കില്‍ പങ്കുചേരും. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനോ വാഹനങ്ങള്‍ ഓടുന്നതിനോ തടസ്സമുണ്ടകില്ലെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിട്ടുള്ളത്.

panimudaku

പണിമുടക്കിനും ഹര്‍ത്താലിനും ബുദ്ധിമുട്ടുന്ന യാത്രക്കാരെ സഹായിക്കാന്‍ തിരുവനന്തപുരത്തെ ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ഓള്‍ ഇന്‍ എ മിഷന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍

സംസ്ഥാനത്ത് 15 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. എന്നാല്‍, പണിമുടക്കിനെ കര്‍ശനമായി നേരിടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഇതിനായി സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കിന് മണിക്കൂറുകള്‍ മുമ്പാണ്  സര്‍ക്കാര്‍ ഡയസ്‌നോണ്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവനുസരിച്ച് ബന്ധുക്കള്‍ക്കുണ്ടാകുന്ന അസുഖം, പരീക്ഷാ ആവശ്യം, ഗര്‍ഭ സംബന്ധമായ ആവശ്യം തുടങ്ങിയവക്ക് മാത്രമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുകയുള്ളൂ.

അകാരണമായി പണിമുടക്കുന്നവരും ജോലിക്ക് ഹാജരാകാതിരിക്കുന്നവരുമായ ജീവനക്കാരുടെയും അധ്യാപകരുടെയും ആ ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്ന് വെട്ടിക്കുറക്കും. പണിമുടക്ക് ദിവസം ഹാജരാകാത്ത പ്രൊബേഷന്‍ ജീവനക്കാരെ പിരിച്ചുവിടും. പൊതുസ്വത്ത് നശിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില