എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ തൊഴിലാളി സമരം; മന്ത്രാലയം ഇടപെട്ട് പരിഹരിച്ചു
എഡിറ്റര്‍
Thursday 17th December 2015 1:40pm

strikesoudiജിദ്ദ:  മദീനയിലെ 200 ലേറെ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. തൊഴില്‍മന്ത്രാലയം ഇടപെട്ടാണ് സമരം ഒത്തുതീര്‍പ്പാക്കിയത്.

കഴിഞ്ഞ മൂന്നുമായി ശമ്പളം ലഭിക്കാത്തിനെ തുടര്‍ന്നായിരുന്നു തൊഴിലാളികള്‍ സമരം ആരംഭിച്ചത്. കരാര്‍ കമ്പനികള്‍ തങ്ങള്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടു പോകുമെന്നും തൊഴിലാളികള്‍ നേരത്തെ തന്നെ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

മദീനയിലെ ലേബര്‍  ഓഫീസ് തലവനായ റാമി അല്‍ ഷരീഫ് കരാര്‍ കമ്പനികളുടെ ഉടമസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അത് തീര്‍ച്ചയായും അംഗീകരിക്കപ്പെടേണ്ടതാണെന്നും അല്‍ ഷരീഫ് അറിയിച്ചു. നല്‍കാനുള്ള ശമ്പളം പൂര്‍ണമായും കൊടുത്തുകഴിഞ്ഞാല്‍ മാത്രമേ തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങുകയുള്ളൂ എന്ന കാര്യം കരാര്‍ കമ്പനിപ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.

അവര്‍ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതായി മന്ത്രാലയ വക്താക്കള്‍ തൊഴിലാളികളെ അറിയിച്ചു. തുടര്‍ന്ന് സമരം പിന്‍വലിക്കുന്നതായി തൊഴിലാളി പ്രതിനിധികള്‍ അറിയിച്ചു.

Advertisement