പാലക്കാട്: പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ജാമ്യ വസ്തുക്കളില്ലാതെ വായ്പ നല്‍കാനായി വര്‍ക്കേഴ്‌സ് കോര്‍പ്പറേറ്റിവ് ബാങ്കുകള്‍ രൂപവല്‍ക്കരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ .കണ്‍സ്യൂമര്‍ ഫെഡിനെ സഹായിക്കാനും സഹകരണ ബാങ്കുകള്‍ തുടങ്ങും.

സഹകരണബാങ്കിന്റെ സര്‍ക്കുലറിലും ഉത്തരവുകളിലും വെള്ളം ചേര്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. സഹകരണബാങ്കുകളില്‍ അഴിമതി നടത്തുന്നവരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തുമെന്നും ജി സുധാകരന്‍് പറഞ്ഞു.