എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ തൊഴില്‍ തട്ടിപ്പ്: ഫാക്ടറി ജോലിക്ക് പകരം ഇന്ത്യകാര്‍ക്ക് കക്കൂസ് വൃത്തിയാക്കല്‍
എഡിറ്റര്‍
Sunday 9th June 2013 11:20am

workers-in-soudi

ചെന്നൈ: സൗദിയില്‍ നിരവധി ഇന്ത്യക്കാര്‍ തൊഴില്‍ തട്ടിപ്പിനിരയാകുന്നതായി റിപ്പോര്‍ട്ട്.  തമിഴ്‌നാട്, ദല്‍ഹി, യുപി, ബീഹാര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടി വന്നിട്ടുള്ള 200 ലധികം ഇന്ത്യക്കാരാണ് തൊഴില്‍ തട്ടിപ്പിനിരയായത്.
Ads By Google

പ്ലാസ്റ്റിക് ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് ബംഗ്ലാദേശീ ഏജന്റാണ് കക്കൂസ് ജോലി നല്‍കി തട്ടിപ്പിനിരയാക്കിയത്.

ജോലിക്കായി ഇവരുടെ പക്കല്‍ നിന്ന് ഏജന്റ് ഒന്നര ലക്ഷം രൂപ വാങ്ങിയാണ് തട്ടിപ്പ്  നടത്തിയത്. നട്ടിലേക്ക് മടങ്ങാന്‍ ഗതിയില്ലാതെ ഇവര്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ മിഷന്റെ സഹായമഭ്യാര്‍ത്ഥിച്ചിരിക്കുകയാണ്. രണ്ട് മാസം മുമ്പാണ് ഇവര്‍ സൗദിയിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് ഇവരുടെ കഷ്ട ജീവിതം പുറം ലോകമറിഞ്ഞത്.

വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്നു മാത്രമല്ല, ജോലി ചെയ്ത് രണ്ട് മാസമായിട്ടും ചില്ലിക്കാശുപോലും ഇവര്‍ക്ക് ശമ്പളമായി നല്‍കിയിട്ടില്ല. ജോലിക്കു പുറമെ ഭക്ഷണവും, താമസ സൗകര്യവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതും ഇവര്‍ക്ക് നിഷേധിക്കുകയായിരുന്നു.
കക്കൂസ് ജോലി ചെയ്യാന്‍ മടിച്ചപ്പോള്‍ കമ്പനി തങ്ങളെ പട്ടിണിക്കിട്ടാണ് പ്രതികാരം നടത്തിയതെന്നും തൊഴിലാളികള്‍ പറഞ്ഞു.  ഇവരുടെ പുനരധിവാസം ഉടന്‍ നടപ്പാക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ മന്ത്രാലയം അറിയിച്ചെങ്കിലും, ഇവരുടെ ജോലിയും നാട്ടിലേക്കുള്ള മടങ്ങി വരവും അനിശ്ചിതത്വത്തിലാണ്.

Advertisement