ലണ്ടന്‍: പ്രശസ്ത ഗോള്‍ഫ് താരവും വിവാദങ്ങളുടെ തോഴനുമായ ടൈഗര്‍ വുഡ്‌സില്‍ റാങ്കിംഗില്‍ പിന്നോക്കം പോയി. ലോകറാങ്കിംഗില്‍ എട്ടാംസ്ഥാനത്തേക്കാണ് ഈ അമേരിക്കന്‍ താരം പിന്നോക്കം പോയിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ലീ വെസ്റ്റ്വുഡ് ആണ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍തന്നെ ടൈഗറിന്റെ ഗോള്‍ഫ്് റാങ്കിംഗില്‍ ഇടിവുണ്ടായിരുന്നു. കാമുകിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുറത്തുവന്നതും ടൈഗര്‍ വുഡ്‌സിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു.

ഏപ്രിലില്‍ മാസ്റ്റേര്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കവേ
ടൈഗറിന് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഗോള്‍ഫില്‍ നിന്നും താല്‍ക്കാലിക വിശ്രമമെടുത്തിരിക്കുകയാണ് താരം. ഫ്‌ളോറിഡയില്‍ ഈയാഴ്ച്ച തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പോടെ താരം വീണ്ടും ശക്തമായി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.