കൊച്ചി: പ്രശസ്ത ബ്രാന്‍ഡായ വുഡ്‌ലാന്‍ഡിന്റെ ഈ വര്‍ഷത്തെ സ്പ്രിംഗ്-സമ്മര്‍ കളക്ഷന്‍ കേരളത്തിലെ വിപണിയിലെത്തി. ക്യുക്ക് ഡ്രയിംഗ് ഗിയര്‍, മോയിസ്ചര്‍ വിക്കിംഗ്, സൂര്യനില്‍ നിന്നുള്ള സംരക്ഷണം എന്നീ പ്രത്യേകതകളടങ്ങുന്ന പ്രത്യേക കലക്ഷനുകളാണ് സ്പ്രിംഗ്-സമ്മര്‍ കളക്ഷനില്‍ ഉള്‍പ്പെടുന്നത്.

പോളോ ടീ ഷര്‍ട്ടുകള്‍, റൗണ്ട് നെക്കുകള്‍, കാര്‍ഗോ ട്രാവലര്‍ പാന്റുകള്‍, പ്ലെയ്ഡ് ഷര്‍ട്ടുകള്‍, കാര്‍ഗോ മള്‍ട്ടിപോക്കറ്റ് ഷോര്‍ട്ടുകള്‍, ബീച്ച് ട്രങ്കുകള്‍ തുടങ്ങിയവ കളക്ഷനില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ കൊച്ചിയിലാണ് പുതിയ കളക്ഷനുകളുടെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചത്.

Subscribe Us:

കേരളത്തിലെ വുഡ്‌ലാന്‍ഡ് സ്‌റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

Malayalam news

Kerala news in English