എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിംങ്ങള്‍ വോട്ടു ചെയ്തില്ലെങ്കിലും ജയിക്കും: ഗോധ്ര എം.എല്‍.എ
എഡിറ്റര്‍
Tuesday 22nd August 2017 9:54am

അഹമ്മദാബാദ്: മുസ്‌ലിംങ്ങളുടെ വോട്ട് ലഭിച്ചില്ലെങ്കിലും തെരഞ്ഞടുപ്പില്‍ ജയിക്കാനാകുമെന്ന് ഗുജറാത്തിലെ ഗോധ്ര മണ്ഡലംഎം.എല്‍.എ സി.കെ റാവുല്‍ജി. കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന റാവുല്‍ജി ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമാണ് ഗോധ്ര.

താന്‍ നേരത്തെ ജെ.ഡി.യുവില്‍ ആയിരുന്നപ്പോഴും തെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ വിഭാഗക്കാരുമായും നല്ല യോജിപ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇനി ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടിയില്ലെങ്കിലും തന്റെ ജയസാധ്യതയെ ബാധിക്കില്ല. റാവുല്‍ജി പറഞ്ഞു.


Read more:  ആര്‍.എസ്.എസ് കോട്ടയില്‍ എ.ബി.വി.പി തകര്‍ന്നപ്പോള്‍ വോട്ടെണ്ണിയത് തെറ്റിയെന്ന ബഹളവുമായി ബി.ജെ.പി: റീകൗണ്ടിങ്ങിലും തോല്‍വിയായതോടെ നാണംകെട്ട് മടക്കം


അഞ്ചു തവണ എം.എല്‍.എയും മൂന്നു തവണ എം.എല്‍.എയുമായിരുന്ന റാവുല്‍ജി ജനതാദളിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1995ല്‍ ശങ്കര്‍സിങ് വഗേല രൂപീകരിച്ച രാഷ്ട്രീയ ജനതാപാര്‍ട്ടിക്കൊപ്പം പോയ റാവുല്‍ജി വഗേലക്കൊപ്പം പിന്നീട് കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു.

Advertisement