രമേശിന് ഉപമുഖ്യമന്ത്രിയാകാമെന്ന് മുഖ്യമന്ത്രി, ആഭ്യന്തരം വേണമെന്ന് ഐ ഗ്രൂപ്പ്
Kerala
രമേശിന് ഉപമുഖ്യമന്ത്രിയാകാമെന്ന് മുഖ്യമന്ത്രി, ആഭ്യന്തരം വേണമെന്ന് ഐ ഗ്രൂപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2013, 12:45 am

ummenchandi

[]തിരുവനന്തപുരം:  കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം വിവാദത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.[]

ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന തിരുവഞ്ചൂര്‍ വകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും  അതിനാല്‍ തന്നെ അദ്ദേഹത്തില്‍ നിന്ന് വകുപ്പ് തിരിച്ച് വാങ്ങിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

അതേസമയം, ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ നി്ന്ന് ഐ ഗ്രൂപ്പ് പിന്‍മാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക് വേണമെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് പിന്മാറില്ലെന്നാണ് അറിയുന്നത്.

ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും ആഭ്യന്തരം തന്റെ കൈവശമായിരുന്നെങ്കില്‍ നല്‍കുമായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇന്ന് പയ്യന്നൂരില്‍ കോണ്‍ഗ്രസ് സമ്മേളനത്തിന് എത്തുന്ന കേന്ദ്ര മന്ത്രി ആന്റണി എത്തുന്നുണ്ട്. ഇദ്ദേഹവുമായി കേരളത്തിലെ രാഷ്ട്രീയ പ്രതിസന്ധി നേതാക്കള്‍ ചര്‍ച്ച ചെയ്യും. അതേസമയം, രമേശ് ചെന്നിത്തല സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.