എഡിറ്റര്‍
എഡിറ്റര്‍
വനിതാ ലോകകപ്പ്: ഇന്ത്യയ്ക്ക് തോല്‍വി
എഡിറ്റര്‍
Friday 28th September 2012 10:20am

ശ്രീലങ്ക: വനിതകളുടെ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്ക് തോല്‍വി. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിക്കുകയായിരുന്നു.

Ads By Google

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ 16 പന്തുകള്‍ ബാക്കിയുള്ളപ്പോള്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

21 റണ്‍സെടുത്ത റൗട്ടാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മൂന്ന്ഓവറില്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഓസ്‌ബോണാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്നലെ നടന്ന ഇംഗ്ലണ്ട്- പാക്കിസ്ഥാന്‍ മത്സരത്തില്‍ പാക്കിസ്ഥാനും തോല്‍വി. പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ 90 റണ്‍സെടുക്കാനേ പാക്കിസ്ഥാനായുള്ളൂ. 19.4 ഓവറില്‍ പാക് ഇന്നിങ്‌സ് അവസാനിച്ചു.

Advertisement