എഡിറ്റര്‍
എഡിറ്റര്‍
വനിതാലോകകപ്പ് :വെസ്റ്റിന്‍ഡീസിന് ജയം
എഡിറ്റര്‍
Tuesday 12th February 2013 11:42am

മുബൈ:  വനിതാലോകകപ്പില്‍  വെസ്റ്റിന്‍ഡീസ് ന്യൂസിലാന്റിനെ 48 റണ്‍സിന് പരാജയപ്പെടുത്തി. സൂപ്പര്‍ സിക്‌സിലെ രണ്ടാം മത്സരത്തിലാണ് ന്യൂസിലാന്റ് പരാജയപ്പെട്ടത്.

ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആദ്യം ടോസ് ചെയ്ത്  ബാറ്റിങ്ങിനറങ്ങിയ  വിന്‍ഡീസ് 207 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലാന്റിന് വിന്‍ഡീസ് ബൗളര്‍മാരെ പ്രതിരോധിക്കാനായില്ല.

Ads By Google

44.3 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. വിന്‍ഡീസ് ഓപ്പണര്‍മാരായ ഫ്രാന്‍സസ് മക്കെ 4 റണ്‍സ് എടുത്ത്  മടങ്ങി. ആദ്യ പത്തോവറിനുള്ളില്‍ മികച്ച 4 ന്യൂസിലാന്റ്  ബാറ്റ്‌സ്മാന്‍മാരെ പവലിയനിലേക്ക് മടക്കിയപ്പോള്‍ വെസ്റ്റിന്‍ഡീസ് വിജയം ഉറപ്പിച്ചിരുന്നു. ഒരു വിക്കറ്റും 33 റണ്‍സുമെടുത്ത വിന്‍ഡീസിന്റെ അനീസ മുഹമ്മദാണ് കളിയിലെ താരമായത്.

ഇന്നലെ വിന്‍ഡീസ് വിജയിച്ചതോടെ ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം സ്ഥാനം ഇവര്‍ സ്വന്തമാക്കി. ഇത്‌വരെയുള്ള കളിയില്‍  ഓസീസാണ് ഒന്നാം സ്ഥാനത്തുള്ളത്.

Advertisement