എഡിറ്റര്‍
എഡിറ്റര്‍
വനിതാ ലോകകപ്പ്: ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം
എഡിറ്റര്‍
Saturday 29th September 2012 12:11pm

ശ്രീലങ്ക: ട്വന്റി-20 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്റിനും ശ്രീലങ്കയ്ക്കും ജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 22 റണ്‍സിനായിരുന്നു ന്യൂസിലാന്റിന്റെ വിജയം. ഡെക്വര്‍ത്-ലൂയിസ് നിയമപ്രകാരം ലങ്ക വെസ്റ്റിന്‍ഡീസിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു.

Ads By Google

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് 151 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ മറുപടി ഒമ്പതിന് 129ല്‍ തീര്‍ന്നു. ശ്രീലങ്ക-വെസ്റ്റിന്‍ഡീസ് കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 10.3 ഓവറില്‍ മൂന്നിന് 50 റണ്‍സെടുത്തു. വെസ്റ്റിന്‍ഡീസിന് എട്ട് വിക്കറ്റിന് 42 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യ മത്സരത്തില്‍ ഓസ്‌ത്രേലിയയോട് തോറ്റ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. പാക്കിസ്ഥാനും ഓസ്‌ത്രേലിയയും തമ്മിലാണ് ഇന്നത്തെ മറ്റൊരു കളി.

Advertisement