കൊളംബോ: ട്വന്റി-20 ലോകകപ്പിന് സമാന്തരമായി നടക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിന് ഇന്നു തുടക്കമാകും. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച ഓസ്‌ട്രേലിയയുമായാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നിവര്‍ എ ഗ്രൂപ്പിലും ന്യൂസിലന്റ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലുമായി മത്സരിക്കും.

Ads By Google

ഉദ്ഘാടന ദിവസം നടക്കുന്ന മത്സരങ്ങളില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെയും ന്യൂസിലന്റ് വെസ്റ്റ് ഇന്‍ഡീസിനെയും നേരിടും. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ടീമുകള്‍ സെമിയില്‍ മത്സരിക്കും. ഒക്ടോബര്‍ നാലിനും അഞ്ചിനുമാണ് സെമിഫൈനലുകള്‍. ഫൈനല്‍ മത്സരം ഒക്ടോബര്‍ ഏഴിനും നടക്കും.

മൂന്നാം തവണയാണ് വനിതാക്രിക്കറ്റില്‍ ട്വന്റി20 ലോകകപ്പ് നടക്കുന്നത്. 2010ല്‍ ഓസ്‌ട്രേലിയയും 2009ല്‍ ഇംഗ്ലണ്ടുമാണ് ചാമ്പ്യന്‍മാരായത്. ഇന്ത്യ രണ്ട് വട്ടവും സെമിയില്‍ പുറത്തായി.