എഡിറ്റര്‍
എഡിറ്റര്‍
വനിത ലോകകപ്പ് ക്രിക്കറ്റ് :സൂപ്പര്‍ സിക്‌സ് കാണാതെ ഇന്ത്യ പുറത്ത്
എഡിറ്റര്‍
Wednesday 6th February 2013 9:41am

മുബൈ: ഏകദിന വനിത ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ സിക്‌സ് കാണാതെ ഇന്ത്യ പുറത്തായി. ഇന്നലെ മുബൈയില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ശ്രീലങ്കയോടാണ് ഇന്ത്യ പരാജയപ്പെട്ടത്.

Ads By Google

ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കക്ക് നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശ്രീലങ്കന്‍ ബൗളിങ്ങിന് മുന്‍പില്‍  പിടിച്ച് നില്‍ക്കാനായില്ല. 42.2 ഓവറില്‍ 144 റണ്‍സില്‍ എല്ലാവരും പുറത്തായി.

റീമ മല്‍ഹോത്രയുടെ 36 റണ്‍സ് ആണ് ഇന്ത്യയുടെ മികച്ച സ്‌കോര്‍. ഇന്ത്യക്ക്  വേണ്ടി ജൂലാന്‍ ഗോസ്വാമി മുന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശ്രീലങ്കക്ക് വേണ്ടി ചാമനി സെനിവിര്‍തനയും, ശശികല സിനിവര്‍തനയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

കഴിഞ്ഞ കളിയില്‍ ഇന്ത്യ നിഷ്പ്രയാസം തോല്‍പ്പിച്ച വെസ്റ്റന്‍ഡീസ് എ ഗ്രൂപ്പിലെ മൂന്നാമത്തെ ടീമായി സുപ്പര്‍ സിക്‌സിലെത്തി. ഇപ്പോള്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തായ ഇന്ത്യ ഇനി ഏഴാം സ്ഥാനത്തിനുവേണ്ടി പാക്കിസ്ഥാനോട് ഏറ്റുമുട്ടും.

ഇന്നലെ കട്ടക്കില്‍ നടന്ന മറ്റു മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ 126 റണ്‍സിനും, ന്യൂസിലാന്‍ഡിനെ ഓസ്‌ട്രേലിയ 7 വിക്കറ്റിനും, ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ 6 വിക്കറ്റിനും തോല്‍പിച്ചു. ടൂര്‍ണ്ണമെന്റില്‍ ഒരു പോയിന്റും നേടാതെയാണ പാക്കിസ്ഥാന്‍ സൂപ്പര്‍ സിക്‌സിലെത്താതെ പുറത്തായത്.

ശ്രീലങ്കന്‍ താരങ്ങളായ യശോദ മെന്‍ഡീസ്, ദീപിക രസംഗിക, ഇഷാനി കൗസല്യ, ശശികല സിനിവര്‍തന എന്നിവര്‍ നേടിയ അര്‍ദ്ധ സെഞ്ചുറികളാണ് 282 എന്ന സ്‌കോറിലെത്തിച്ചത്. ശ്രീലങ്കക്കെതിരെ ശരാശരി റണ്‍സോടെയാണ് ഇന്ത്യ പരാജയപ്പെട്ടതെങ്കില്‍ സുപ്പര്‍ സിക്‌സ് റൗണ്ടിലെത്തി കിരീട പ്രതീക്ഷ ഇന്ത്യക്ക് നിലനിര്‍ത്താമായിരുന്നു.

Advertisement