എഡിറ്റര്‍
എഡിറ്റര്‍
പീഡനക്കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ മഹിളാ കോടതികള്‍ സ്ഥാപിക്കും: ജയലളിത
എഡിറ്റര്‍
Tuesday 1st January 2013 3:15pm

തമിഴ്‌നാട്: പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ജില്ലകളിലും അതിവേഗ മഹിളാകോടതികള്‍ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത.

ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് തമിഴ്‌നാട്. കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ ദിവസേന വിചാരണ നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

Ads By Google

ലൈംഗിക ശേഷി നശിപ്പിക്കുന്നതും വധശിക്ഷ നല്‍കുന്നതുമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ലൈംഗിക പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമഭേദഗതി വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജയലളിത വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഇതിനായി 13 ഇന കര്‍മപദ്ധതി തയാറാക്കിയതായും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലൈംഗിക പീഡനക്കേസുകള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. ഇത്തരം കേസുകളുടെ അന്വേഷണ പുരോഗതി എസ്പി, ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ എല്ലാ മാസവും വിലയിരുത്തും

സംസ്ഥാനത്ത് നിലവിലുള്ള ലൈംഗീക പീഡനക്കേസുകളില്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും 15 ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജയലളിത പ്രസ്താവനയില്‍ അറിയിച്ചു.

സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ കണ്ടെത്താന്‍ വേണ്ടി എല്ലാ പൊതുകെട്ടിടങ്ങളിലും സിസി.ടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടുകഴിഞ്ഞു.

Advertisement