എഡിറ്റര്‍
എഡിറ്റര്‍
പെമ്പിളൈ ഒരുമൈയ്ക്ക് എതിരായ പരമാര്‍ശം; വീടിനു പുറത്തിറങ്ങാതെ മന്ത്രി എം.എം മണി; വനിതാ കമ്മീഷന്‍ കേസെടുത്തു
എഡിറ്റര്‍
Monday 24th April 2017 4:38pm

തിരുവനന്തപുരം: മൂന്നാറിലെ പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം മണിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് കേസടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകള്‍ക്ക് ്അപകീര്‍ത്തിയുണ്ടാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും വനിതാ കമ്മീഷന്‍ അംഗം പ്രമിളാ ദേവി പറഞ്ഞു.

അതേസമയം, പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ പ്രതികരണത്തിനും വിവാദത്തിനും പിന്നാലെ മന്ത്രി എം.എം. മണി ഇന്നു വീട്ടില്‍നിന്നു പുറത്തിറങ്ങിയില്ല. വൈകിട്ട് കുടുംബസമേതം തലസ്ഥാനത്തേക്കു പോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു. മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മണി പുറത്തിറങ്ങാത്തതെന്നാണു റിപ്പോര്‍ട്ടുകള്‍.


Also Read: ‘ഇങ്ങനെയാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല’; സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി ഇങ്ങനെ


മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരം സമരം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. എം.എം. മണി സമരപ്പന്തലിലെത്തി മാപ്പു പറയാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പെമ്പിളൈ ഒരുമൈ നേതാക്കള്‍ പറയുന്നത്. മന്ത്രി പറഞ്ഞത് തെറ്റാണെന്നു പെമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു. എന്നാല്‍ ഗോമതിയല്ല പെമ്പിളൈ ഒരുമൈ സമരം നയിക്കുന്നതെന്നും ലിസി പറഞ്ഞു.

Advertisement