തിരുവനന്തപുരം: നടിയെ അക്രമിച്ച സംഭവത്തില്‍ താര സംഘടനയായ അമ്മയുടെ നിലപാടിനെതിരെ വനിതാ കമ്മീഷന്‍.
അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമെന്നും അവര്‍ ചൂണ്ടിക്കാട്ടി.


Also read ഉത്തരവാദിത്തം മറന്ന യോഗി ആദിത്യനാഥിനെ തിരുത്തി കണ്ണൂരിലെ സ്‌കൂള്‍ കുട്ടികള്‍: ഒപ്പം ജയിംസ് മാത്യു എം.എല്‍.എയും


അമ്മയുടെ മീറ്റിങ്ങിനു ശേഷമുണ്ടായ സംഭവങ്ങളിലും വനിതാ കമ്മീഷന്‍ അധ്യക്ഷ നിലപാട് വ്യക്തമാക്കി. ഇന്നസെന്റിന്റെയും മുകേഷിന്റെയും സംസാര രീതി തെറ്റാണെന്നായിരുന്നു അവരുടെ പരാമര്‍ശം

സിനിമയിലെ പെണ്‍കൂട്ടായ്മയുടെ പരാതി വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. നടിയെ അക്രമിച്ച സംഭവത്തില്‍ അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശങ്ങള്‍.


Dont miss സൈന്യത്തിനെതിരായ വിവാദ പരാമര്‍ശം അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്


നേരത്തെ അമ്മയുടെ ജനറല്‍ ബോഡിയോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇരു താരങ്ങളും അമ്മയ്ക്ക് ഒരുപോലെയാണെന്നായിരുന്നു ഭാരവാഹികള്‍ പറഞ്ഞിരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുന്ന രീതിയിലായിരുന്നു മുകേഷ് പ്രതികരിച്ചത്.