എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീയെ തീ കൊളുത്തി കൊന്നു
എഡിറ്റര്‍
Saturday 1st March 2014 11:39am

rahul4

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീയെ തീ കൊളുത്തി കൊന്നു.

കൊന്നത് ഭര്‍ത്താവാണെന്നാണ് സംശയം. കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പറാണ് മരിച്ച ദിസ്പൂര്‍ സ്വദേശിയായ ബണ്ടി.

കഴിഞ്ഞ മാസം അസാമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് ബണ്ടി രാഹുലിനെ ചുംബിച്ചത്.

നൂറോളം സ്ത്രീകളുമായി രാഹുല്‍ സംവദിക്കുന്നതിനിടെയായിരുന്നു സംഭവം.  തുടര്‍ന്ന് സ്ത്രീ രാഹുലിനെ ചുംബിക്കുന്ന ചിത്രം ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വന്‍ പ്രചാരം നേടിയിരുന്നു.

ഇത് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചിരിക്കുമെന്നും മരിക്കുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായും സൂചനയുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement