women-abuse-1

കൊച്ചി: വനിതാ ട്രാഫിക് വാര്‍ഡനെ ആക്രമിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. പ്രതി വിനോഷ് വര്‍ഗീസ് ആണ് വൈകീട്ട് മൂന്നിന്  നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ  പ്രതിയെ  ജാമ്യത്തില്‍ വിട്ടു.

പ്രതിക്ക് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തന്നെ ആക്രമിച്ചുവെന്ന വനിതാ വാര്‍ഡന്‍ പത്മിനിയുടെ ആരോപണം നുണയാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. പോലീസിന്റെ അനാസ്ഥയാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് ആക്രമണത്തിനിരയായ വനിതാ വാര്‍ഡന്‍ പത്മിനി ബുധനാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

നവംബര്‍ രണ്ടിനാണ് കലൂരില്‍ ഗതാഗത നിയന്ത്രണണത്തിനിടെ പത്മിനി കയ്യേറ്റത്തിനിരയായത്.