ന്യൂദല്‍ഹി: വനിതാസംവരണ ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 4 വയസു പൂര്‍ത്തിയായ എല്ലാവര്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും ഇത് ഏപ്രില്‍ ഒന്നിനു യാഥാര്‍ഥ്യമാകുമെന്നും സോണിയ ഗാന്ധി അറിയിച്ചു.

ജനങ്ങള്‍ക്കു വേഗത്തില്‍ നീതി ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണം. ഇതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് 125ാം വാര്‍ഷികത്തോടനുബന്ധിച്ച് എ ഐ സി സി സംഘടിപ്പിച്ച നിയമ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സോണിയ.

Subscribe Us: