എഡിറ്റര്‍
എഡിറ്റര്‍
‘സ്ത്രീപീഡനം തടയാന്‍ പെണ്ണുങ്ങള്‍ നേരെ തുണിയുടക്കണം കാപ്പിക്കടകള്‍ പൂട്ടണം’: മുരളീധരന്‍
എഡിറ്റര്‍
Friday 15th February 2013 12:30pm

തിരുവനനന്തപുരം: സ്ത്രീകള്‍ നന്നായി വസ്ത്രം ധരിക്കുകയും കാപ്പിക്കടകള്‍ പൂട്ടുകയും ചെയ്താല്‍ രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ തടയാമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ.

Ads By Google

ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ സംരക്ഷണത്തിന് നിയമമുണ്ടാക്കുന്നതിനായി 2013 ലെ കേരള വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണബില്‍ നിയമസഭയില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷന്‍ അവതരിക്കും മുന്‍പാണ് മുരളീധരന്റെ പ്രസ്താവന.

ചര്‍ച്ച തുടങ്ങിയ മുരളീധരന്‍ പീഡനങ്ങള്‍ വ്യാപകമാകുന്നതിന് കാരണം ആണും പെണ്ണും അനാവശ്യ കാര്യങ്ങള്‍ക്ക് ഒത്തുകൂടുന്ന കോഫിഡേ പോലുള്ള കടകളാണെന്ന് കണ്ടെത്തി.

അല്പ വസ്ത്രധാരിണികളായി ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പെണ്ണുങ്ങള്‍ മറ്റൊരു കാരണമായും ചൂണ്ടിക്കാട്ടി.  മൊബൈല്‍ഫോണില്‍ സംസാരിച്ച് ഹോണടിച്ചാല്‍പ്പോലും മാറാതെ റോഡില്‍ നില്‍ക്കുന്ന പെണ്‍കുട്ടികള്‍. ഇവരെ കണ്ടാല്‍ അന്നേരം മനസിലാക്കാണം ട്രാക്ക് തെറ്റിയാണ് നടപ്പെന്നും മുരളീധരന്റെ കമന്റ്.

വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണനിയമം പാസ്സായാല്‍ മണ്ഡലത്തിലെ പെണ്ണുങ്ങളെ നോക്കി ചിരിക്കാന്‍ പറ്റുമോയെന്നും മുരളീധരന് സംശയം.

എം.എ ബേബിയാണ് മുരളിക്ക് മറുപടി നല്‍കിയത്. പണ്ട് നാട്ടില്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലായിരുന്നല്ലോ. എന്നിട്ട് ഇന്ന് നമ്മള്‍ മാന്യന്‍മാരായി ഇവിടെ നിന്ന് അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കുന്നു.

തന്നെയടക്കം ചുരണ്ടിയാല്‍ പുറഷമേധാവിത്വമായിരിക്കും. പെണ്ണുങ്ങള്‍ കുറഞ്ഞ ഈ സഭയ്ക്കും പുരുഷമേധാവിത്വമുണ്ടെന്ന് ബേബി ഓര്‍മ്മിപ്പിച്ചു.

പെണ്‍കുട്ടികള്‍ ജീന്‍സിട്ട് ചാടിയാല്‍ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്ന് സര്‍ക്കാരിന്റെ മൂല്യബോധനയാത്രയില്‍ ഡോ. രജത്കുമാറിന്റെ ഉത്‌ബോധനത്തില്‍ ആഭ്യന്തര മന്ത്രി എന്ത് നടപടിയെടുത്തെന്ന് സാജുപോള്‍ എം.എല്‍.എ ചോദിച്ചപ്പോള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

Advertisement