Administrator
Administrator
സ്ത്രീ പീഡനക്കേസുകള്‍ക്ക് അതിവേഗ കോടതികള്‍: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
Administrator
Saturday 13th August 2011 9:35am

ummen-chandiതിരുവനന്തപുരം: പറവൂര്‍, കോതമംഗലം, നായരമ്പലം പെണ്‍വാണിഭ കേസുകളില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ സംഘടനകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടനകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. കേസന്വേഷണം നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും വിചാരണക്ക് പ്രത്യേക അതിവേഗ കോടതി അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേസ് നടത്തിപ്പിലെ കാലതാമസം നീതി നിഷേധിക്കുന്നതിലേക്കാണെത്തിക്കുന്നത്. സൂര്യനെല്ലി, വിതുര, കിളിരൂര്‍ കേസുകളില്‍ അന്വേഷണത്തിലും വിചാരണയിലും ഉണ്ടായ കാലതാമസം കേസിന്റെ ഗതിയെ ബാധിച്ചു. ഇരകളാവുന്ന പെണ്‍കുട്ടികള്‍ സാമൂഹിക ഒറ്റപ്പെടലിന് വിധേയരാവുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുകയാണ്. ഇത്തരം പെണ്‍കുട്ടികളെ പൊതുധാരയിലേക്ക് കൊണ്ടുവരേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ, പ്രസിഡന്റ് ടി.എന്‍. സീമ, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍, നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പത്മിനി, ഐക്യ മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് രാജലക്ഷ്മി, ജനാധിപത്യ വനിതാ സംഘടന സംസ്ഥാന സെക്രട്ടറി അഡ്വ. ടി.ബി. മിനി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ആ പെണ്‍കുട്ടികളുടെ ജീവിതം കോടതി വരാന്തയില്‍ ഒടുങ്ങണോ?

Advertisement