Administrator
Administrator
കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം:പ്രതിഷേധവുമായി വനിതാസംഘടനകള്‍
Administrator
Friday 20th May 2011 11:43am

kunjali-kuttyകോഴിക്കോട്:കുഞ്ഞാലിക്കുട്ടിക്ക് വനിതാവികസന വകുപ്പിന്റെ ചുമതല നല്‍കി മന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് വനിതാവിമോചന സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്.

ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടിക്ക് വനിതാവികസനവകുപ്പിന്റെ ചുമതല നല്‍കിയതിനാണ് പ്രതിഷേധം.
ഇതു സംബന്ധിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ 30 വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ സോണിയാ ഗാന്ധിയ്ക്ക് അടിയന്തിര സന്ദേശമയച്ചിട്ടുണ്ട്.

പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ ആള്‍ക്ക് സാമൂഹികക്ഷേമവകുപ്പും വനിതാക്ഷേമവകുപ്പും നല്‍കിയത് കേരളത്തിലെ സ്ത്രീകളെ അപമാനിച്ചതിനു തുല്യമാണെന്ന് കത്തില്‍ പറയുന്നു. യു.ഡി.എഫിലെ ഏക വനിതാഅംഗമായ ജയലക്ഷ്മിയെ മന്ത്രിയാക്കി പ്രസ്തുത വകുപ്പ് ഇവര്‍ക്ക് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സോണിയാഗാന്ധിയ്ക്കു പുറമെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്കും സന്ദേശമയച്ചിട്ടുണ്ട്.

Advertisement