ലണ്ടന്‍: സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഉറങ്ങണമെന്ന് പുതിയ പഠനം. സ്ലീപ് റിസര്‍ച്ച് സെന്ററി(sleep research centre) ന്റെ പുതിയ പഠനത്തിലാണ് സ്ത്രീകള്‍ പുരുഷന്‍നാരെക്കാള്‍ കൂടുതല്‍ ഉറങ്ങണമെന്ന് കണ്ടെത്തിയിരിക്കുന്നത്. യു കെ യിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.

‘സ്ത്രീകളുടെ തലച്ചോര്‍ പുരുഷന്‍മാരുടേതിനേക്കാള്‍ ജോലിയെടുക്കുന്നുണ്ട്. കൂടുതല്‍ ജോലിചെയ്യുന്ന തലച്ചോര്‍ കൂടുതല്‍ ഉറക്കം ആവശ്യപ്പെടും. സ്ത്രീകളുടെ ബ്രെയിനിന്റെ ഘടന പുരുഷന്‍മാരുടേതില്‍ നിന്നും വ്യത്യസ്ഥവും സങ്കീര്‍ണ്ണവുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ കൂടുതല്‍ ഉറങ്ങണം,’ സ്ലീപ് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായ പ്രൊഫ.ജിം ഹോം അഭിപ്രായപ്പെടുന്നു. ‘ദ ഡെയ്‌ലി മെയ്ല്‍’ ആണ് ഈ പഠനം റിപ്പോര്‍ട്ട് ചെയ്തത്.

Subscribe Us: