എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കരുത്തരാണ്; അവര്‍ക്ക് അവസരം നല്‍കിയാല്‍ മാത്രം മതി: ഷാരൂഖ് ഖാന്‍
എഡിറ്റര്‍
Monday 6th March 2017 3:09pm

ന്യൂദല്‍ഹി: സ്ത്രീ ശാക്തീകരണം എന്ന് പറയുന്നത് ശരിയല്ലെന്നും സ്ത്രീകള്‍ ശക്തരാണെന്നും പറയുകയാണ് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ്.

സ്ത്രീകള്‍ എന്നും ശക്തരാണ്. ഒരു പക്ഷേ അവര്‍ പുരുഷന്‍മാരേക്കാള്‍ ശക്തരാണ്. പുരുഷന് കിട്ടുന്ന അതേ അവസരങ്ങള്‍ അവര്‍ക്കായി ഒരുക്കിയാല്‍ മതിയെന്നും ഷാരൂഖ് പറയുന്നു.

നമ്മള്‍ എല്ലായ്‌പ്പോഴും പറയുന്ന വാചകമാണ് സ്ത്രീ ശാക്തീകരണം എന്നത്. എന്നാല്‍ ആ വാക്കിനോട് ഞാന്‍ യോജിക്കുന്നില്ല.

ഭൂമിയെ സംരക്ഷിച്ചില്ലെങ്കില്‍ ഭൂമി നിങ്ങളെ സംരക്ഷിക്കും എന്ന് പറയുന്നതുപോലെയാണ് സ്ത്രീശാക്തീകരണം എന്ന് പറയുമ്പോള്‍ എനിക്ക് തോന്നുന്നത്.


Dont Miss സാംസങ് ഗാലക്‌സി എ5(2017) ഗാലക്‌സി എ7(2017) ഇന്ത്യയില്‍ പുറത്തിറക്കി 


സ്ത്രീകളെ നമ്മള്‍ ശക്തരാക്കേണ്ട ആവശ്യമില്ല. അവര്‍ നമ്മളേക്കാള്‍ ശക്തരാണ്. അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യം മാത്രം നമ്മള്‍ ഒരുക്കിക്കൊടുത്താല്‍ മതി. അതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ടതില്ല. അവരും അത് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ.

ഇന്നത്തെ സമൂഹം പുരുഷാധിപത്യ സമൂഹമാണെന്നും അതില്‍ മാറ്റം വരേണ്ടത് അനിവാര്യമാണെന്നും ഷാരൂഖ് പറയുന്നു. 2017 ലെ ഷബാന അസ്മി മിജ്വാന്‍ ചാരിറ്റി ഫേഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഷാരൂഖ്.

Advertisement