തിരുവനന്തപുരം: തങ്ങളെ മര്‍ദ്ദിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമൊവശ്യപ്പെട്ട’ വനിത എം.എല്‍.എമാര്‍ നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹമാരംഭിച്ചു. ബിജിമോള്‍ എം.എല്‍.എ , ഗീതാഗോപി എം.എല്‍.എ എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്.

Ads By Google

സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ രാജി ആവശ്യപ്പെട്ട്  മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ രണ്ട് വനിതാ എം.എല്‍.എമാരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

ഈ സംഭവത്തില്‍ പോലീസിന് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

ഈ സംഭവത്തില്‍ നിയമസഭയില്‍ പോലീസുകാര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് വി.എസ് അച്യുതാനന്ദന്‍ ചോദിച്ചെങ്കിലും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

എന്നാല്‍ എം.എല്‍.എമാരെ മര്‍ദ്ദിച്ചവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട’ ബിജിമോളും , ഗീതാഗോപിയും നടുത്തളത്തിലിറങ്ങി സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തെ കുറിച്ച് പത്രത്തിലും ചാനലുകളിലും വന്ന ദൃശ്യങ്ങളിലോ സി.ഡി പരിശോധനയിലോ പോലീസിന്റെ കുറ്റം എന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നും  ബിജി മോളും ഗീതാ ഗോപിയും തനിക്കും സ്പീക്കര്‍ക്കും നല്‍കിയ കത്തില്‍ സാരി വലിച്ചതായൊന്നും പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. മര്‍ദ്ദിച്ച പോലീസുകാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, എ.ഡി.ജി.പി നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച കണ്ടെത്താനായിട്ടില്ല.

അതുകൊണ്ട് പോലീസിനെ സസ്‌പെന്റ് ചെയ്യാനാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.