എഡിറ്റര്‍
എഡിറ്റര്‍
ടെന്‍ഷനടിച്ചാല്‍ സ്ത്രീകള്‍ക്ക് ജീന്‍സ് ധരിക്കാനാണ് ഇഷ്ടം
എഡിറ്റര്‍
Tuesday 13th March 2012 3:14pm

ഓരോ മൂഡിനനുസരിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നവരായിരിക്കും നമ്മളില്‍ പലരും. കല്യാണത്തിന് പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രമായിരിക്കില്ല മരണവീട്ടില്‍ പോകുമ്പോള്‍ ധരിക്കുക. ഇതായിരിക്കില്ല ഓഫീസില്‍ പോകുമ്പോള്‍ ധരിക്കുക. ഇങ്ങനെ സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് വസ്ത്രങ്ങളും മാറിക്കൊണ്ടിരിക്കും.

എന്നാല്‍ സത്രീകള്‍ മാനസികാവസ്ഥയ്ക്കനുസരിച്ച് വേഷം തിരഞ്ഞെടുക്കുന്നവരാണെന്നാണ് പുതിയ പഠനം. മനസ്സിന് വിഷമം തോന്നുന്ന സമയങ്ങളില്‍ മിക്ക സ്ത്രീകളും ജീന്‍സ് ധരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. എന്നാല്‍ വളരെ സന്തോഷത്തോടെ ഇരിക്കുന്ന സമയങ്ങളില്‍ ഫാബ്രിക് പെയിന്റിംഗ് വര്‍ക്ക് ചെയ്ത വസ്ത്രങ്ങളും ഏവരേയും ആകര്‍ഷിക്കുന്ന തിളക്കമുള്ള  വസ്ത്രങ്ങളും ധരിക്കാനാണ് പലര്‍ക്കും ഇഷ്ടം.

സങ്കടവും വിഷമവും വരുമ്പോള്‍ ധരിക്കാനായി രണ്ട് ജോഡി ജീന്‍സ് മാറ്റിവയ്ക്കുന്നവരാണ് സത്രീകള്‍ എന്നാണ് പറയുന്നത്. സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ 51 ശതമാനത്തിലേറെ പേരും വിഷമം വരുമ്പോള്‍ ജീന്‍സ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എന്നാണ് അറിയുന്നത്. എന്നാല്‍ ചുരുക്കം ചില സ്ത്രീകള്‍ക്ക് വിഷമഘട്ടങ്ങളില്‍ സഞ്ചി പോലെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനാണ് ഇഷ്ടം.

അതില്‍ തന്നെ നല്ല മൂഡില്‍ ഇരിക്കുന്ന ചുരുക്കം ചില സ്ത്രീകള്‍ മാത്രമേ ജീന്‍സ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നുള്ളൂ. ഹെര്‍ഡ്‌ഫോര്‍ഡ് ഷൈര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ കരണ്‍ പൈനിന്റെ അഭിപ്രായത്തില്‍ ജീന്‍സ് എല്ലാവര്‍ക്കും ചേരുന്ന ഒരു വസ്ത്രമല്ലെന്നാണ് പറയുന്നത്. ജീന്‍സ് ധരിക്കുന്ന പലരും തങ്ങളുടെ വേഷവിധാനത്തില്‍ ആശങ്കാകുലരാവുന്നവരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാനസികമായി വിഷമം അനുഭവിക്കുമ്പോള്‍ ജീന്‍സിനൊപ്പം തന്നെ തൊപ്പിയും ധരിക്കാന്‍ ചില പെണ്‍കുട്ടികള്‍ ആഗ്രഹിക്കാറുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതുപോലെ തന്നെയാണ് ഷൂസിന്റെ കാര്യവും ജീന്‍സാണ് വേഷമെങ്കില്‍ അതിനൊപ്പം ഷൂസും തൊപ്പിയും നിര്‍ബന്ധമാണെന്ന് കരുതുന്നവരാണ് പലരും. 21 വയസ്സുമുതല്‍ 64 വയസ്സുവരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ നിന്നുമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

Malayalam news

Kerala news in English

Advertisement