എറണാകുളം: കലൂര്‍ കടവന്ത്ര റോഡില്‍ സ്ത്രീയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. കൊല നടത്തിയെ ആളെ കുറിച്ചും വിവരമൊന്നും ലഭിച്ചിട്ടില്ല.

സ്ത്രീയോടൊപ്പം ഒരു പുരുഷന്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നുവെന്നും സ്ത്രീയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സ്‌കൂട്ടറിന്‍രെ പിന്നില്‍ നിന്നും സ്ത്രീയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്നാണ് കരുതുന്നത്. സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

സ്ത്രീയുടെ ഹെല്‍മറ്റും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Malayalam news

Kerala news in English