എഡിറ്റര്‍
എഡിറ്റര്‍
പുരുഷന്‍മാരെ വെല്ലുന്ന മദ്യപാനവുമായി സ്ത്രീകള്‍
എഡിറ്റര്‍
Tuesday 22nd May 2012 3:14pm

 ഉയര്‍ന്ന ജോലിയും സമൂഹത്തില്‍ സാഥാനവുമുള്ള സ്ത്രീകള്‍ക്കിടയില്‍ മദ്യപാന ശീലം കൂടുന്നതായി റിപ്പോര്‍ട്ട്. വലിയ വലിയ കമ്പനികളിലെ മാനേജര്‍മാരും മറ്റുമായി ഇരിക്കുന്ന സ്ത്രീകള്‍ ആഴ്ചയില്‍ ഒരു ബോട്ടില്‍ വൈന്‍ എങ്കിലും കുടിച്ചുതീര്‍ക്കും എന്നാണ് പഠനത്തില്‍ പറയുന്നത്.

എന്നാല്‍ ഇതേ കമ്പനിയില്‍ തന്നെ താഴ്ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ മദ്യപിക്കുന്നതിന്റെ അളവ് അത്രതന്നെ ഇല്ലെന്നുമാണ് പറയുന്നത്. കൂടുതല്‍ സ്ത്രീകള്‍ സമൂഹത്തിലേക്ക് ഇറങ്ങിവരുന്നതും ഉന്നതസ്ഥാനത്ത് ഇരിക്കുന്നതും നല്ലതുതന്നെ എന്നാല്‍ അവര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനശീലം അത്രനല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

ജനറേഷനില്‍ വരുന്ന മാറ്റത്തിനനുസരിച്ച് സ്ത്രീകളുടെ പെരുമാറ്റത്തിലും വ്യത്യസ്തയുണ്ടെന്നും പഠനത്തില്‍ പറയുന്നു. മാനസികമായി ഒരുപാട് മുന്നേറ്റം സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് സംസ്‌ക്കാരവും അമേരിക്കന്‍ സംസ്‌ക്കാരവും ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്ത്രീകള്‍ ഇത്തരത്തില്‍ പെരുമാറാന്‍ തുടങ്ങിയത്.

ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലൈന്‍സ് ഗ്രൂപ്പിലെ പ്രൊഫസറായ ഇയാന്‍ ഗില്‍മോറിന്റെ അഭിപ്രായത്തില്‍ വീട്ടിലേയും ജോലിസ്ഥലത്തേയും സമ്മര്‍ദ്ദം കൂടിയാണ് സ്ത്രീകളെ ആല്‍ക്കഹോള്‍ അടിമകളാക്കുന്നതെന്നാണ് പറയുന്നത്.

Advertisement