കോഴിക്കോട്: അക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന് പരാതി നല്‍കി.  പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതും മാനസികമായി തളര്‍ത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.

ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകന്ന എല്ലാ വ്യക്തികളെയും അപമാനിക്കുന്നതാണ് സജി നന്ത്യാട്ടിന്റെ പ്രസ്താവന. അടിയന്തിര നടപടിയെടുക്കണമെന്നും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആവശ്യപ്പെടുന്നു.


Also Read: ഒടുവില്‍ മോഹന്‍ലാല്‍ മൗനം വെടിഞ്ഞു; അമ്മ മുമ്പും കലുഷിതമായ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും പ്രശ്‌നങ്ങളൊക്കെ മറികടക്കുമെന്നും സൂപ്പര്‍ താരം


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ന്യൂസ് ഹൗറിലായിരുന്നു സജി നന്ത്യാട്ടിന്റെ വാക്കുകള്‍.

നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനവുമെന്നായിരുന്നു നിര്‍മ്മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട് പറഞ്ഞത് ഈ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സംഭാഷണത്തെ അധമമെന്ന് അവതാരകന്‍ വിനു വിശേഷിപ്പിക്കുകയും ചെയ്തു.


Don’t Miss: ‘ഇന്ത്യയില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മാസ്‌ക് ധരിക്കൂ’; വനിതാ ഫോട്ടോഗ്രാഫറുടെ ക്യാംപെയിന്‍ ലോകശ്രദ്ധ നേടുന്നു; ചിത്രങ്ങള്‍ കാണാം


മുമ്പ് നടിയ്‌ക്കെതിരായി പരമാര്‍ശനം നടത്തിയ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരെ ആഞ്ഞടിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. പരിഹാസം സിനിമയിലെ മറ്റു സ്ത്രീ പ്രവര്‍ത്തകരെ ബാധിക്കുന്നില്ലേയെന്നായിരുന്നു ഭാഗ്യലക്ഷ്മി ചോദിച്ചത്.