ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന് ചരിത്രത്തിലാദ്യമായി വനിതാമേധാവി.

അമേരിക്കയിലെ മുന്‍നിര പത്രങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ടൈംസിന്റെ 160 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എക്‌സിക്യൂട്ടീവ് എഡിറ്ററായി ഒരു വനിതയെത്തുന്നത്.
2003 മുതല്‍ ടൈംസിന്റെ മാനേജിംഗ് എഡിറ്ററായ പ്രശസ്ത പത്രപ്രവര്‍ത്തക ജില്‍ അബ്രാംസണ്‍ സെപ്തംബറില്‍ പുതിയ ചുമതല ഏറ്റെടുക്കും.

വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടറും വാഷിംഗ്ടണിലെ ഡെപ്യൂട്ടി ബ്യൂറോ ചീഫുമായിരുന്ന ജില്‍ 1997 ലാണ് ടൈംസിലെത്തുന്നത്.