തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീശാക്തീകരണ പരിപാടികള്‍ നടപ്പാക്കുന്നതിന് പ്രത്യേക താത്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ എത്യോപ്യയിലേക്ക് പ്രതിനിധിസംഘത്തെ അയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.[innerad]

എത്യോപ്യന്‍ വനിതാ-ശിശുക്ഷേമ മന്ത്രി സെനബു ടെടേഷ്യയുടെ നേതൃത്വത്തിലെത്തിയ വനിതാ സംഘം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കുടുംബശ്രീ ഉള്‍പ്പെടെയുള്ള ശ്രീശാക്തീകരണ പരിപാടികള്‍, തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് നല്‍കിയ പ്രാമുഖ്യം തുടങ്ങിയവയില്‍ എത്യോപ്യയില്‍ സംഘം താത്പര്യം പ്രകടിപ്പിച്ചു.

സ്ത്രീശാക്തീകരണ പരിപാടികളില്‍ കേരളം മാതൃകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കൃഷി, വിദ്യാഭ്യാസം, ഐടി തുടങ്ങിയവയാണ് എത്യോപ്യന്‍ സംഘം താത്പര്യം പ്രകടിപ്പിച്ച മറ്റു മേഖലകള്‍.

കാപ്പി, കരിമ്പ് തുടങ്ങിയ കൃഷികളില്‍ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു എത്യോപ്യന്‍ സംഘം.