എഡിറ്റര്‍
എഡിറ്റര്‍
ഇതോ സ്ത്രീ ‘സുരക്ഷ’;ആസിഡ് ആക്രമണ ഇരയുടെ ആശുപത്രിക്കിടക്കയ്ക്ക് അരികിലില്‍ നിന്നും സെല്‍ഫിയെടുത്ത് വനിതാ കോണ്‍സ്റ്റബിളുമാര്‍
എഡിറ്റര്‍
Saturday 25th March 2017 11:30am

ലക്‌നൗ: ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീയ്ക്ക് അരികിലിരുന്ന് സെല്‍ഫിയെടുത്ത വനിത പൊലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥമാര്‍ക്ക് സസ്‌പെന്‍ഷന്‍. ലക്‌നൗവിലെ ആശുപത്രിയിലെ ട്രോമാ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇരയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത രണ്ട് വനിത കോണ്‍സ്റ്റബിളുമാരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് സസ്‌പെന്റ് ചെയ്തത്.

ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ കട്ടിലിനരികിലിരുന്ന് സെല്‍ഫി എടുക്കുന്ന മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥമാരുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

വനിതാ കോണ്‍സ്റ്റബിളുമാരുടെ പ്രവൃത്തിയെ നിര്‍വ്വികാരപരമെന്നായിരുന്നു ലക്‌നൗ മേഖലാ ഐ.ജി സതീഷ് ഗണേഷ് വിശേഷിപ്പിചത്. സംഭവത്തെ തുടര്‍ന്ന് കുറ്റാരോപിതരായ രജ്‌നി ബാല സിംഗ്, ഡെയ്‌സി സിംഗ് എന്നീ വനിതാ കോണ്‍സ്റ്റബിളുമാരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ മൂന്നാമത്തെ വനിതാ പൊലീസിനെതിരെ അന്വേഷണം നടന്നു വരികയാണ്.

45 കാരിയായ സ്ത്രീയ്‌ക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു ആസിഡ് ആക്രമണമുണ്ടാകുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച ശേഷം ട്രെയിനില്‍ ഉപേക്ഷിക്കുകയായിരുന്നു.


Also Read: അന്ന് രാത്രി സ്വപ്നത്തില്‍ ദൈവിക രൂപം കണ്ടു; ആ രൂപം എനിക്ക് നോഹയുടെ പെട്ടകവും കാണിച്ചു തന്നു; മതംമാറ്റത്തെ കുറിച്ച് മോഹിനി പറയുന്നു


ലക്‌നൗവില്‍ ട്രെയിന്‍ ഇറങ്ങിയ സ്ത്രീ റെയില്‍വെ പൊലീസിന് നല്‍കിയ പേപ്പറില്‍ എഴുതി വാക്കുകളിലൂടെയാണ് സംഭവത്തെ കുറിച്ച് അധികൃതര്‍ സംഭവം അറിയുന്നത്. ആക്രമികള്‍ രണ്ടു പേരുണ്ടായിരുന്നു. നേരത്തെ ഇവര്‍ ഇതേ സ്ത്രീയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ വീടിന് പുറത്ത് ആസിഡ് ഒഴിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

Advertisement