എഡിറ്റര്‍
എഡിറ്റര്‍
ശ്വേതാ മേനോനെ അപമാനിച്ച സംഭവം: വനിതാ കമ്മീഷന്‍ കേസെടുക്കും
എഡിറ്റര്‍
Saturday 2nd November 2013 9:11am

swetha233

കൊല്ലം: കൊല്ലത്ത് നടന്ന പ്രസിഡന്‍സി ട്രോഫി വള്ളം കളി മത്സരത്തിനിടെ ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും.

വനിതാ കമ്മീഷനംഗം ലിസി ജോസ് ആണ് ഇക്കാര്യം അറിയിച്ചത്.

ശ്വേതാ മേനോന്‍ പരാതി നല്‍കാന്‍ മുന്നോട്ട് വരണമായിരുന്നു എന്നും ലിസി ജോസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടറിന് പരാതിപ്പെട്ടിട്ടുണ്ടെന്ന് ശ്വേത പറഞ്ഞെങ്കിലും കൊല്ലം കളക്ടര്‍ ബി.മോഹന്‍ തനിക്കിത് വരെയും പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ്.

മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പീതാംബരക്കുറുപ്പ് ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്ന രംഗങ്ങള്‍ ദൃശ്യങ്ങളില്‍ നിന്ന്‌
വ്യക്തമാണ്.

വാഹനത്തില്‍ നിന്ന് ഇറങ്ങിയത് മുതല്‍ വേദി വരെ തന്നെ അപമാനിച്ചതായി വെളിപ്പെടുത്തിയ ശ്വേത പക്ഷേ വ്യക്തി ആരാണെന്ന് പറയാന്‍ ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

ദൃശ്യങ്ങള്‍ എല്ലാം വ്യക്തമാക്കും എന്ന നിലപാടായിരുന്നു ആദ്യം ശ്വേതയുടേത്.

അതേസമയം ശ്വേത ഇത്‌വരെയും രേഖാമൂലം പോലീസിന് പരാതി നല്‍കിയിട്ടില്ല.

നടന്‍ കലാഭവന്‍മണി, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരടക്കം പ്രമുഖരുടെ സാന്നിധ്യം വള്ളംകളിക്കുണ്ടായിരുന്നു.

Advertisement