അഞ്ചല്‍: അഞ്ചലില്‍ ലൈംഗിക പീഡനത്തിരയായ കുട്ടിയുടെ അമ്മയേയും ബന്ധുക്കളെയും നാടുകടത്തിയ സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെടുന്നു. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ ഡയറക്ടര്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസിന്റെയും നാട്ടുകാരുടെയും വിശദീകരണം ആരായുമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിഷയം അടിയന്തരമായി അന്വേഷിക്കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം.

Subscribe Us:

Also Read: ‘മതിയായ സുരക്ഷ ഒരുക്കൂ എന്നിട്ടാകാം ബുള്ളറ്റ് ട്രെയിന്‍’; പ്രതിഷേധത്തെത്തുടര്‍ന്ന് മുംബൈ ദുരന്തത്തില്‍ അനുശോചനമറിയിച്ചുകൊണ്ടുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്ത് നരേന്ദ്ര മോദി


കഴിഞ്ഞ ദിവസം ബന്ധു ലൈംഗികമായി പീഡിപ്പിച്ചു കൊന്ന ഏഴുവയസുകാരിയുടെ അമ്മയേയും ബന്ധുക്കളേയും നാട്ടുകാര്‍ നാടുകടത്തിയിരുന്നു. ദുര്‍നടപ്പുകാരെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ നടപടി. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും അമ്മയെ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നെന്നും, വീട്ടുകാര്‍ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ ആക്രമണം.


Also Read: ‘മോദി ഞാനൊരു നടനാണ്, നിങ്ങളുടെ അഭിനയം എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്’; തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് പ്രകാശ് രാജ്


മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാനും അനുവദിച്ചില്ല. പിന്നീട് മൂന്ന് കിലോമീറ്റര്‍ മാറി പാണയം കച്ചിട്ടയിലുള്ള കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. നാട്ടുകാര്‍ ബലമായി പിടിച്ചിറക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അഞ്ചലില്‍ ഏഴുവയസുകാരിയെ അമ്മയുടെ സഹോദരി ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊന്നത്. ട്യൂഷന്‍ സെന്ററിലേയ്ക്കു കൊണ്ടു പോകും വഴിയായിരുന്നു കുട്ടിയെ ബന്ധുവായ രാജേഷ് കൊലപ്പെടുത്തിയത്. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ എസ്റ്റേറ്റില്‍നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.