എഡിറ്റര്‍
എഡിറ്റര്‍
‘കൈകോര്‍ത്ത് മലയാള സിനിമയിലെ പെണ്‍കരുത്ത്’; വുമണ്‍ കളക്ടീവ് ഇന്‍ സിനിമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടു
എഡിറ്റര്‍
Thursday 18th May 2017 6:20pm

തിരുവനന്തപുരം: മലയാള സിനിമയില്‍ വനിതകള്‍ക്ക് മാത്രമായുള്ള പുതിയ സംഘടന ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, വിധു വിന്‍സെന്റ്, സജിതാ മഠത്തില്‍, പാര്‍വതി തിരുവോത്ത്, ദീദി ദാമോദരന്‍ എന്നിവരടക്കമുളള സംഘടനയിലെ അംഗങ്ങളാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.


Also Read:മുസ്‌ലിങ്ങളുടെ ഡി.എന്‍.എ ശേഖരിക്കാനൊരുങ്ങി ചൈന; പൊറുതിമുട്ടി മുസ്‌ലിങ്ങള്‍


മലയാളത്തിലെ പ്രമുഖ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയെ കാണാന്‍ സിനിമാ രംഗത്തെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തീരുമാനിച്ചിരുന്നു. ഇതിനു ശേഷമാണ് പുതിയ സംഘടനയെക്കുറിച്ചുളള ആലോചനകള്‍ തുടങ്ങിയത്. തങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കാനും പിന്തുണ ഉറപ്പിക്കാനുമാണ് ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന.ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.


Don’t Miss: ‘കൊച്ചിയില്‍ പന്തുരുളും…’; കലൂര്‍ സ്റ്റേഡിയത്തിന് ഫിഫയുടെ പച്ചക്കൊടി


നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാവും ഇതെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു.

Advertisement