Categories

മലയാള സിനിമയില്‍ നടിമാരുടെ സംഘടന; മഞ്ജു വാര്യരും റിമ കല്ലിങ്കലും നയിക്കും

തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ എന്ന പേരിലാണ് സംഘടന തുടങ്ങുന്നത്.

മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന.

ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.


AlsoRead ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ഫ്രെയിമില്‍ കയറി വന്ന യുവതിയുടെ മാറിടത്തില്‍ പിടിച്ച് തള്ളി ബി.ബി.സി റിപ്പോര്‍ട്ടര്‍; വീഡിയോ 


നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്നങ്ങള്‍ക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാവും ഇതെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു.

സംഘടനാ നേതൃത്വം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഫെഫ്കയിലോ, അമ്മയിലോ, മാക്ടയിലോ ഉള്ള വനിതാ അംഗങ്ങള്‍ക്കും ഈ സംഘടനയുടെ ഭാഗമാകാം.