എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ സമൂഹത്തില്‍ മാറ്റമുണ്ടാക്കും: വിദ്യാബാലന്‍
എഡിറ്റര്‍
Thursday 31st May 2012 4:24pm

കൊല്‍ക്കത്ത: സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കഥാപാത്രങ്ങള്‍ വരണമെന്ന് ബോളിവുഡ് താരം വിദ്യാബാലന്‍. അത്തരം ചിത്രങ്ങള്‍ക്ക് മാത്രമേ സമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ കഴിയുള്ളൂ.

സമൂഹത്തില്‍ എന്തുകൊണ്ടും പുരുഷനേക്കാള്‍ സ്ഥാനം സ്ത്രീകള്‍ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ സ്ത്രീയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സിനിമകള്‍ക്കാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുക.

ഒരു സ്ത്രീയെന്ന നിലയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അതില്‍ ചെറിയ രീതിയിലെങ്കിലും സമൂഹത്തിന്റെ ശ്രദ്ധ കൊണ്ടുവരാന്‍ സാധിക്കുന്നതിലും എനിയ്ക്ക് അഭിമാനമുണ്ട്.

തന്റെ ഇഷ്ടസംവിധായകരില്‍ ഒരാളാണ് സത്യജിത്ത് റേ. ഒരു ബംഗാളി സിനിമയില്‍ അഭിനയിക്കുകയെന്നത് തന്റെ മോഹമാണ്. ചില ഓഫറുകള്‍ വന്നിരുന്നെങ്കിലും ചെയ്യാന്‍ സാധിച്ചില്ല- വിദ്യ പറഞ്ഞു.

കഹാനിയിലേയും ഡേട്ടി പിക്ച്ചറിലേയും ശക്തമായ വേഷത്തിലൂടെ തന്റെ ഇമേജ് തന്നെ മാറ്റിമറിച്ച താരമാണ് വിദ്യ. ഈ ചിത്രത്തിലെ അഭിനയത്തിന് കല്‍ക്കത്ത ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പ്രഭാ കൈത്തന്‍ പുരസ്‌ക്കാരവും വിദ്യയ്ക്ക് ലഭിച്ചിരുന്നു.

Advertisement