ശ്രീനഗര്‍: കശ്മീരില്‍ വനിതാ സ്ഥാനാര്‍ത്ഥി ഭീകരരുടെ വെടിയേറ്റു മരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടായിരുന്ന ഹസീന ബീഗമാണ് കൊല്ലപ്പെട്ടത്.

പക്കേര്‍പൊറ പ്രദേശത്തുവെച്ചാണ് ഭീകരര്‍ ഹസീനയെ വെടിവെച്ചുകൊന്നതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 13ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചതിനു ശേഷം നടന്ന ആദ്യ കൊലപാതകമാണ് ഇത്.

വെടിയേറ്റ ഹസീനയെ ഉടനേ പുല്‍വാമയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി.ഡി.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു ഹസീന ബീഗം.

സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.