ന്യൂയോര്‍ക്ക്: മംഗോളിയയിലെ ഉള്‍ത്താന്‍ ബട്ടൂരില്‍ 16 മുതല്‍ 26 വരെ നടക്കുന്ന ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മേരി കോം നയിക്കും.

ഇന്ത്യന്‍ ടീമില്‍  പിങ്കി ജാംഗ്ര (48 കിലോഗ്രാം), മേരി കോം (51 കിലോ ഗ്രാം), സോണിയ ലാഥര്‍ (54 കിലോ ഗ്രാം), മന്ദാകിനി ചാനു (57 കിലോ), എല്‍. സരിതാ ദേവി (60 കിലോ), മീനാ റാണി (64 കിലോ), മോണിക ഷോണ്‍ (69 കിലോ), പൂജാ റാണി (75 കിലോ), ഭാഗ്യബതി കചാരി (81 കിലോ), കവിതാ ചാഹല്‍ (81 കിലോ) തുടങ്ങിയവരാണ് മത്സരനിരയില്‍ ഉള്ളത്.

ഇന്ത്യയെ സംബന്ധിച്ച് ലണ്ടന്‍ ഒളിമ്പിക്‌സിനു മുന്നോടിയായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ഏറെ പ്രാധാന്യമുണ്ട് ചൈനയിലെ ക്വിന്‍ഹുയാംഗ്‌ഡോയില്‍ മേയ് ഒന്‍പതു മുതല്‍ 20 വരെ നടക്കുന്ന എ.ഐ.ബി.എ. ലോക ചാമ്പ്യന്‍ഷിപ്പ് മാത്രമാണു വനിതകള്‍ക്ക് ഒളിമ്പിക് യോഗ്യത നേടാനുള്ള ഏക മത്സരം.

നടാടെയാണു വനിതാ ബോക്‌സിംഗ് ഒളിമ്പിക് ഇനമാകുന്നത്. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയെ സംബന്ധിച്ച് ഏറെ സാധ്യതകള്‍ നല്‍കുന്നുണ്ട്. അഞ്ചു തവണ ലോക ചാമ്പ്യനായ മേരി കോമിലാണ് ഇന്ത്യക്കു കൂടുതല്‍ പ്രതീക്ഷയും. വെറ്ററര്‍ താരം എല്‍. സരിതാ ദേവിയും മെഡല്‍ പ്രതീക്ഷ നല്‍കുന്നു താരം തന്നെയാണ്.

Malayalam news

Kerala news in English