യു.കെ: ആര്‍ത്തവം സാധാരണമാണ്, അത് അങ്ങനെ തന്നെ കാണിക്കുകയും വേണം. യു.കെയിലെ പ്രമുഖ ഫെമിനൈന്‍ ഹൈജിന്‍ ബ്രാന്‍ഡായ ബോഡിഫോമിന്റെ പരസ്യവാചകങ്ങളാണ് ഇവ.

Subscribe Us:

വെറും പരസ്യവാചകമായി മാത്രം ഇതിനെ കണ്ടാല്‍പോര. ആര്‍ത്തവ രക്തത്തിന്റെ നിറം ചുവപ്പാണെന്ന് കാണിച്ചുകൊണ്ടുള്ള ആദ്യ പരസ്യം കൂടി സമൂഹത്തിന് മുന്നില്‍വെക്കുകയാണ് ബോഡി ഫോം.

ഇക്കാലമത്രയും വിവിധ സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡുകള്‍ അവരുടെ പരസ്യങ്ങളില്‍ ആര്‍ത്തവരക്തത്തിന്റെ നിറത്തിന് പകരം നീലനിറത്തിലുള്ള മഷിയായിരുന്ന കറയായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആദ്യമായി ചുവന്ന ദ്രാവകം തന്നെ ഉപയോഗിച്ച് 20 സെക്കന്റ് നീളുന്ന പരസ്യം പുറത്തിറക്കിയിരിക്കുകയാണ് ബോഡിഫോം.

സാനിറ്ററി നാപ്കിനിലേക്ക് ആര്‍ത്തവ രക്തത്തിന് സമാനമായ ചുവന്ന കളറുള്ള ദ്രാവകം ഒഴിക്കുന്നതും സ്ത്രീകളുടെ കാലിനിടയിലൂടെ ആര്‍ത്തവരക്തം ഒലിച്ചിറങ്ങുന്നതും കടയില്‍ നിന്നും നാപ്കിന്‍ വാങ്ങുന്ന യുവാവിനേയും പരസ്യത്തില്‍ കാണിക്കുന്നുണ്ട്.

ആര്‍ത്തവം സാധാരണമാണെന്നും അത് അങ്ങനെ തന്നെ കാണിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്. പാഡിന്റെ ഷേപ്പിലുള്ള ഫ്‌ളോട്ടില്‍ വെള്ളത്തില്‍ കിടക്കുന്ന സ്ത്രീയും പരസ്യത്തിലുള്ളത്. ആര്‍ത്തവത്തെ വെറും സാധാരണ സംഭവമായി കാണുകയെന്ന ലക്ഷ്യത്തോടെ ബോഡിഫോം ക്യാമ്പയിനും ബ്ലഡ് നോര്‍മല്‍ ഹാഷ് ടാഗ് കാമ്പയിനും നടത്തുന്നുണ്ട്.


Dont Miss വയോധികനെ കൊണ്ട് തറയിലെ തുപ്പല്‍ നക്കിച്ചു, സ്ത്രീകളെ കൊണ്ട് ചെരിപ്പൂരി അടിപ്പിച്ചു; ശിക്ഷ വാതില്‍മുട്ടാതെ ഗ്രാമമുഖ്യന്റെ വീട്ടില്‍ കയറിയതിന്


ഇത്തരമൊരു പരസ്യം ചെയ്യുന്നതിന് മുന്‍പായി തങ്ങള്‍ നടത്തിയ സര്‍വേയില്‍ 10,017 സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ആളുകള്‍, ഏകദേശം 74 ശതമാനം പേരും ആര്‍ത്തവം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ കാണിക്കണമെന്ന് ആവശ്യപ്പെട്ടവരായിരുന്നു എന്ന് ബോഡി ഫോം സാക്ഷ്യപ്പെടുത്തുന്നു.

സര്‍വേഫലം കണ്ട് തങ്ങള്‍ അമ്പരന്നു. നിരന്തരമായി നിശബ്ദമാകുന്ന ഒരു വിഷയത്തെ പൊതുജനമധ്യത്തിലേക്ക് ഇത്തരത്തില്‍ കൊണ്ടുവരണമെന്ന് തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബോഡിഫോം മാര്‍ക്കറ്റിങ് മാനേജര്‍ ട്രാസി ബാക്‌സ്റ്റര്‍ ഫറയുന്നു.