ലക്‌നൗ: വനിതാ സംവരണബില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ഇന്ത്യന്‍ ജാനാധിപത്യത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നതാണ് ഈ നീക്കം. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളുടെ കൈയിലെ പാവയായി യു പി എ സര്‍ക്കാര്‍ മാറിയിരിക്കയാണ്.

രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളെയും പാര്‍ലിമെന്റിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ ജനാധിപത്യത്തിന്റെ മരണമണിയാകും. 33 ശതമാനം എന്നതു ഭാവിയില്‍ മുഴുവന്‍ സ്ത്രീകളും പാര്‍ലമെന്റിലേക്ക് എന്ന സ്ഥിതിയുണ്ടാക്കും. അനുഭവ രഹിതരായ പാര്‍ലിമെന്റ് അംഗങ്ങളുടെ കയ്യില്‍ ഇന്ത്യയുടെ ഭാവി എന്തായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനും ചൈനയും ഇന്ത്യക്കെതിരേ തിരിയുന്ന സാഹചര്യത്തില്‍ വനിതകളുടെ കൈയില്‍ അധികാരം എത്തുന്നതു രാജ്യത്തിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

ബില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും എതിരാണ്. ഡസണിലധികം സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റില്‍ ഒരൊറ്റ മുസ്‌ലിം പോലും തിരഞ്ഞെടുക്കപ്പെടാറില്ല. ഞാന്‍ വനിതാ ബില്ലിന്‌ എതിരല്ല, എന്നാല്‍ ബില്ലിന്റെ നിലവിലെ രൂപത്തെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.