എഡിറ്റര്‍
എഡിറ്റര്‍
പീഡനത്തിനിരയായ യുവതിയക്ക് നേരെ കുറ്റാരോപിതരുടെ അക്രമം; റോഡില്‍ വെച്ച് വസ്ത്രങ്ങള്‍ വലിച്ച് കീറി; അക്രമം പരാതി നല്‍കിയിന്റെ പ്രതികാരത്തില്‍
എഡിറ്റര്‍
Wednesday 15th March 2017 11:35pm


കൊല്ലം: പീഡനത്തിനിരയായ യുവതിയ്ക്ക് നേരെ കുറ്റാരോപിതരുടെ അക്രമം. റോഡില്‍ വെച്ച് യുവതിയുടെ വസ്ത്രങ്ങള്‍ പരസ്യമായി അക്രമികള്‍ വലിച്ച് കീറി. മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെയാണ് അക്രമികള്‍ പൊതു നിരത്തില്‍ അക്രമം നടത്തിയത്.


Also read ‘കോഹ്‌ലിക്ക് മാനസിക വിഭ്രാന്തി’; അയാള്‍ ഭയന്നു തുടങ്ങിയിരിക്കുന്നു: മുന്‍ ഓസീസ് ഇതിഹാസ താരം 


പീഡനത്തിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതും മര്‍ദ്ദിച്ചതും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാനോ തനിക്ക് സംരക്ഷണം നല്‍കാനോ പൊലീസ് തയ്യാറായിട്ടില്ലെന്ന്
യുവതി പറയുന്നു.

ഒന്നര വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെയായിരുന്നു യുവതി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുന്നത്. ഈ മാസം ഏഴിനു പരാതി നല്‍കിയിട്ടും പ്രതികളെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതല്ലാതെ ഒരാളെപ്പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യുവതി പറയുന്നു. പരാതിയില്‍ പറഞ്ഞിരിക്കുന്ന രണ്ട് പേരാണ് കൊല്ലത്ത് വെച്ച് വീണ്ടും യുവതിയെ അക്രമിക്കുന്നത്.


Dont miss സിയാച്ചിനില്‍ ഡ്യൂട്ടിയിലായിരുന്ന സൈനികന്‍ നോട്ട് നിരോധനം അറിയുന്നത് കഴിഞ്ഞ ദിവസം; ബാങ്കിലെത്തിയപ്പോള്‍ നോട്ട് മാറാനാവില്ലെന്ന് റിസര്‍വ് ബാങ്ക്


കൊല്ലം കടപ്പാടകയില്‍ വച്ചാണ് സംഘം യുവതിയെ അക്രമിക്കുന്നത്. വാഹനത്തില്‍ എത്തിയ സംഘം യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് സ്‌കൂട്ടിയില്‍ നിന്ന് റോഡിലേക്ക് വലിച്ചിടുകയായിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയുടെ വയറിലും സംഘം ചവിട്ടി.

ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു കായംകുളം സ്വദേശിയായ യുവതിയെ കൊല്ലം സ്വദേശി പീഡിപ്പിക്കുന്നത്. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ വിദേശത്തെത്തിച്ച് കൂടുതല്‍ പേര്‍ക്ക് കാഴ്ചവെച്ചന്നാണ് പരാതിയില്‍ പറയുന്നത്.

ഭര്‍ത്താവിനൊപ്പം കഴിയുന്ന യുവതിയെ വീണ്ടും സമീപിച്ച സംഘം വിദേശത്തേയ്ക്ക് ഒപ്പം ചെന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ യുവതി പരാതി നല്‍കുന്നത്. സംഘം തന്നെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ഉള്‍പെടെയായിരുന്നു യുവതി പൊലീസിന് പരാതി നല്‍കിയിരുന്നത്.

Advertisement