എഡിറ്റര്‍
എഡിറ്റര്‍
പുനര്‍ജീവിക്കുമെന്ന് വിശ്വസിച്ച് ഭര്‍ത്താവിന്റെ മൃതദേഹം മാസങ്ങളോളം സൂക്ഷിച്ച സംഭവം: ഭാര്യ അറസ്റ്റില്‍
എഡിറ്റര്‍
Tuesday 22nd August 2017 9:13am

കൊളത്തൂര്‍: മരിച്ച ഗൃഹനാഥന്റെ മൃതദേഹം മൂന്നുമാസത്തോളം വീട്ടിനുള്ളില്‍ സൂക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ അറസ്റ്റില്‍. പാറമ്മലങ്ങാടി വാഴയില്‍ സെയ്ദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പെരുമ്പടപ്പ് പുത്തന്‍പള്ളി ഇരുവുള്ളി റാബിയയെ അറസ്റ്റു ചെയ്തത്.

കൊളത്തൂര്‍ എസ്.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റാബിയയെ അറസ്റ്റു ചെയ്തത്.

അന്ധവിശ്വാസത്തിന്റെ പേരില്‍ ഭര്‍ത്താവിന് യഥാസമയം ചികിത്സ നല്‍കുന്നതില്‍ ഉപേക്ഷവരുത്തിയതിന്റെ പേരില്‍ റാബിയയ്‌ക്കെതിരെ കേസെടുത്തിരുന്നു. കടുത്ത പ്രമേഹരോഗിയായിരുന്നു സെയ്ദ്. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കുമുമ്പ് കാലിലെ മുറിവില്‍നിന്ന് രക്തസ്രാവമുണ്ടായിരുന്നു.


Also Read: ആര്‍.എസ്.എസ് കോട്ടയില്‍ എ.ബി.വി.പി തകര്‍ന്നപ്പോള്‍ വോട്ടെണ്ണിയത് തെറ്റിയെന്ന ബഹളവുമായി ബി.ജെ.പി: റീകൗണ്ടിങ്ങിലും തോല്‍വിയായതോടെ നാണംകെട്ട് മടക്കം


ജൂലൈ അഞ്ചിനാണ് കൊളത്തൂര്‍ പാറമ്മലങ്ങാടിയിലെ വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ ബന്ധുക്കളും അയല്‍വാസികളും അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയത്.

ഭര്‍ത്താവ് പുനര്‍ജീവിക്കുമെന്ന് പറഞ്ഞ് മൃതദേഹം സൂക്ഷിക്കുകയായിരുന്നു എന്നാണ് റാബിയ പറഞ്ഞത്. റാബിയയ്ക്കു വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍മക്കള്‍ മൂത്ത ആണ്‍കുട്ടി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

Advertisement